reviewed by null Date Added: Thursday 4 Dec 2025

അണയാത്ത കനൽ ഓർമ്മകൾ ഞാൻ വായിച്ചു തീർത്തു..നന്നായിട്ടുണ്ട്.. അമ്മയെ കുറിച്ചുള്ള ഓർമകളിൽ തുടങ്ങി കോട്ടയം ജില്ലയുടെ ഒരു ചരിതരേഖയായി മാറിയിട്ടുണ്ട് ആദ്യ പകുതി. സത്യത്തിൽ കോട്ടയം ജില്ലക്ക് ഇത്രയും ചരിത്ര പരമായ ഒരു പ്രാധാന്യം ഉണ്ടെന്നു എനിക്ക് പുതിയ അറിവാണ്..കോട്ടയം എന്നാൽ അച്ചായന്മാരും വളരും തോറും പിളരുന്ന കേരളാ കോൺഗ്രസ്സും മനോരമയും (മഞ്ഞരമ) ആണെന്നുള്ള എന്റെ സാമാന്യ ധാരണയെ തിരുത്താനും ഈ പുസ്തകം ഉപകരിച്ചു..\r\n\r\nAuthor തന്നെ ഉദ്ധരിച്ച സഫലമീ യാത്രയിലെ വേറെ രണ്ടു വരികൾ...\r\n"ഓര്‍മകളുണ്ടായിരിക്കണം\r\nഒക്കെയും വഴിയോരക്കാഴ്ചകളായ്\r\nപിറകിലേയ്ക്കോടി മറഞ്ഞിരിക്കാം"\r\n\r\nതിരിച്ചു പിടിക്കട്ടെ ഇനിയും കുറെ ഓർമ്മകൾ !!

Rating: 5 of 5 Stars! [5 of 5 Stars!]