reviewed by null Date Added: Thursday 3 Dec 2020

Dearest Br. Jibu,ഇനിയും വൈകിയാൽ അതൊരു വലിയഅപരാധമാവും. പ്രിയ സുഹൃത്തേ ബാവുൾ വായിച്ചു. പലയാവർത്തി പല കവിതകളിലൂടെയും കടന്നുപോയി.പരിചിതമായ പലമുഖങ്ങളുമായി ഓരോ കവിതക്കുംഒരുപാട് സാമ്യമുള്ളതുപോലെ,പ്രിയപെട്ടവരെയെല്ലാം ഓർമയിൽ ഒരുമിച്ച് കൊണ്ടുവരാനും കഴിഞ്ഞു, ക്രിസ്തു തുടങ്ങി, മാതാപിതാക്കൾ,സഹോദരർ, സുഹൃത്തുക്കൾ മുതൽ ബാല്യകാല സഖി വരെ നീളുന്നു മേല്പറഞ്ഞവരുടെ നിര. യൂദാസിനോട് പണ്ടേ മനസ്സിലെവിടെയോഒരല്പം അലിവ് തോന്നിയിരുന്നു. അത് ഈശോയെ ഒറ്റികൊടുത്തതുകൊണ്ടല്ല മറിച്ചു ചെയ്തൊരു തെറ്റിന്റെപേരിൽ ഒരായുഷ്കാലം മുഴുവൻ ഒരാളെ കുറ്റപ്പെടുത്തുന്നത് ക്രിസ്തിയത അല്ലെന്നു തോന്നുന്നത്കൊണ്ടാവാം, 'വലതുവശം' - ത്തിലൂടെ നീയത് മനോഹരമായി വിവരിച്ചു, അതെ 'അര്ഹിക്കാത്തത് നല്കുന്നതത്രെദൈവത്തിന്റെ മധുരപ്രതികാരം.' ഈ വരികൾ ഇന്നും മെഡിറ്റേഷൻ സമയങ്ങളിൽ മനസിലൂടെ കടന്നുവരാറുണ്ട്. 'ഇന്നലെ' -യിലൂടെയും 'ഇന്നലത്തേത്'- ലൂടെയും പറഞ്ഞുവയ്കുന്ന ആശയത്തിന് ഈ കൊറോണകാലത്തെ മുഖംമൂടി സംസ്കാരവുമായി ബന്ധമുണ്ടെന്ന്വിശ്വസിക്കുന്നു. ബാഹ്യമായി അമ്മയിൽ നിന്നകലെയെങ്കിലുംഅറിയാതെ പ്രാര്ഥിച്ചുപോകുന്നു പനിക്കാതിരിക്കാൻ 'മറക്കുമ്പോൾ' വായിച്ചപ്പോൾഞാനും ഓർത്തെടുത്തൊരുത്തിയുണ്ട്, അവൾക്കും അയച്ചുകൊടുത്തു സുഹൃത്തിന്റെ കൃതി എന്ന പേരിൽ...... പ്രിയ സുഹൃത്തേ ജിബു, ഒരുപാട്നന്ദി ' ബാവുൾ ' അയച്ചു തന്നതിന്. കുറച്ചുനാളുകളിലെങ്കിലും കുറച്ചു ക്ലാസ്സുകളിലെങ്കിലുംഈ കവിയോടൊപ്പം ഒരുമിച്ച് പഠിക്കാൻ സാധിച്ചതിന്റെസന്തോഷവും സ്നേഹവും ഒരുപാടാണ്. ഒരിക്കൽ കൂടി പ്രിയ സുഹൃത്തേ വളരെ നല്ല അവതരണം, നല്ലചിന്തകൾ, ഒരുപാട് നന്മയുണ്ടാവട്ടെ, ദൈവം അനുഗ്രഹിക്കട്ടെ, സ്നേഹത്തോടെ,,,, - Abin

Rating: 5 of 5 Stars! [5 of 5 Stars!]