reviewed by null Date Added: Sunday 17 Apr 2022

യാത്രകൾ എപ്പോഴും കാഴ്ചകൾക്കപ്പുറം അറിവും അനുഭവവും നൽകുന്നവയും കൂടിയാണ്. ചരിത്രത്തെ തൊട്ടറിഞ്ഞ് ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട ശേഷിപ്പികൾ ആസ്വദിച്ച് നെപ്പോളിയൻ്റെ നാട്ടിലൂടെയുള്ള ഒരു യാത്രയുടെ അനുഭൂതിയാണ് ഈ കൃതി വായിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത്.എത്തിച്ചേരാൻ പറ്റാത്ത ചരിത്ര സ്മാരകങ്ങളിലൂടെയും അവിടുത്തെ സംസകാര സവിശേഷതകളിലൂടെയും കടന്നു പോകാൻ വായനക്കാരനു കഴിയുന്നു. യാത്രാവിവരണശാഖയിൽ നെപ്പോളിയൻ്റെ നാട്ടിലെന്ന കൃതി ഇടംപിടിക്കുമെന്ന കാര്യം നിസ്സംശയം പറയാൻ കഴിയും

Rating: 5 of 5 Stars! [5 of 5 Stars!]