reviewed by Jibin Surendran Date Added: Wednesday 8 Jun 2022

വേർഡ്‌സ്‌വർത്തിന്റെ കവിതകളെപ്പോലെ വളരെ ഗ്രാമ്യമായ ഭാഷാപ്രയോഗങ്ങൾ... ആധുനികതയും, കാല്പനീകതയും, പ്രണയവും, ജീവിതവും, ഏകാന്തതയും മരണവും തുടങ്ങി മനുഷ്യജീവിതത്തിൻറെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ജീവിതയാത്രയിലൂടെയുള്ള ഒരു സഞ്ചാരമാണ് \'ഡാന്റെ\' യിലൂടെ നമുക്ക് ദർശിക്കാനാകുന്നത്.. നമ്മുക്കിടയിൽ നിന്ന് അന്യം നിന്നുപോയികൊണ്ടിരിയ്ക്കുന്ന ഒട്ടനവധി നല്ല വാക്കുകൾ ഈ കവിതാ സമാഹാരത്തിലുടനീളം നമുക്ക് കാണുവാൻ സാധിയ്ക്കും. ചെറിയ ഒരു പദപ്രയോഗം പോലും നമ്മുക്ക് ജിജ്ഞാസ ഉളവാക്കുകയും, നമ്മെ ചിന്തിപ്പിയ്ക്കുകയും കവിതയിൽ ഒളിഞ്ഞിരിയ്ക്കുന്ന വ്യത്യസ്തങ്ങളായ അർത്ഥതലങ്ങളിലേയ്ക്ക് നമ്മെ നയിയ്ക്കുകയും ചെയ്യുന്നുണ്ട്. \r\n\r\n"വാറുപൊട്ടിയ നീലച്ചെരുപ്പു\' മുതൽ \'നീറോയുടെ വീണ\' വരെയുള്ള 51 കവിതകളിലൂടെ ജീവിത പ്രതിസന്ധികളെ തരണംചെയ്‌ത്‌ നമ്മളെ കടത്തികൊണ്ടുപോകുന്നത് ഓരോ തലങ്ങളിലൂടെയാണ്. \'വിരഹവേപഥു\' വിലൂടെ ഗ്രാമത്തിലെ ബാല്യവും, കൗമാരവും പ്രണയവും, \'കൂനൻ കുരിശി\'ലൂടെ സമൂഹത്തിന്റെ അന്ധതയും, \'കടമ്മനിട്ട\', \'റഷീദ്\' എന്നിവയിലൂടെ ആത്മബന്ധങ്ങളുടെ കെട്ടുറപ്പും, "മൊഴി\'യിലൂടെ മലയാള ഭാഷയുടെ മനോഹാരിതയും \'സഖാവ് എ.കെ.ജി\', \'ചെക്കിപ്പൂമാല\', \'അമ്പിളിയരിവാൾ\' എന്നീ കവിതകളിലൂടെ രാഷ്ട്രീയവും വിപ്ലവും മനുഷ്യരുടെ ചെറുത്തുനിൽപ്പും സംഘശക്തിയുമെല്ലാം വാക്കുകൾ ശരങ്ങളാക്കിക്കൊണ്ട് കവിതയിലൂടെ വായനക്കാരുടെ ഉള്ളറകളിലേയ്ക്ക് തൊടുത്ത് വിടുന്നുണ്ട്. \r\n\r\nസുന്ദരമായ അവതരണശൈലിയും താളവും വായനക്കാരെ കൂടുതൽ കവിതയിലേക്ക് അടുപ്പിക്കുന്നുണ്ട്.... ആദ്യ കവിതാ സമാഹാരത്തിൽ തന്നെ വായനക്കാരൻറെ മനസ്സിലൂടെ കടന്നുചെന്ന്, പിടിച്ചിരുത്തി മാന്ത്രികവിസ്‌മയം തീർക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിയ്കുന്നു. കവിയെക്കുറിച്ചുള്ള അന്വേഷണം ഗൂഗിളിൽ സേർച്ച് എൻജിനിൽ ചെന്നെത്തുമ്പോൾ മറ്റൊരു അത്ഭുത കാഴ്ച നമ്മുക്ക് കാണുവാൻ സാധിയ്ക്കും.. "ഡാന്റെ" എന്ന ഈ കവിതാ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും നമുക്ക് ഏറെ ആസ്വാദ്യകരമാകും വിധം തൻറെ \'യൂട്യൂബ്\' ചാനലിൽ കൊടുത്തിട്ടുണ്ട്‌. പുതു തലമുറയിലെ എഴുത്തുകാർക്ക് ഒരു പ്രചോദനമാകും ഈ വേറിട്ട ചുവടുമാറ്റം.. പുതുതലമുറയുടെ മാറിയ ചിന്താഗതിയിലേക്കും ജീവിതചര്യകളിലേക്കും ജ്ഞാനത്തിലേക്കും എങ്ങനെ നല്ല എഴുത്തുകാരിലൂടെയും കവിതകളിലൂടെയും സാഹിത്യവും, പ്രണയവും, രാഷ്ട്രീയവും ചർച്ചയക്കാമെന്നതിനു ഉത്തമ ഉദാഹരണമാണ് കവിതകളും സംഗീതവും കോർത്തിണക്കിയുള്ള ഈ സംരംഭം. ഏതു തലമുറയിൽപെട്ടവർക്കും ആസ്വാദ്യകരമാകും വിധമാണ് കവിതകളുടെ സംഗീതഭാഗം കൈകാര്യം ചെയ്തിരിയ്ക്കുന്നത്. \r\n\r\nകവിതയെ സ്നേഹിയ്ക്കുന്ന ഏതൊരാൾക്കും മികച്ച വായനാനുഭവം പകർന്നു തരാൻ \'ഡാന്റെ\'യ്ക്കു സാധിയ്ക്കുമെന്നത് നിസ്സംശയം പറയാം. ഒരുപാട് പോസിറ്റീവ് വൈബ് തരുന്നുണ്ട് ഈ കവിതാ സമാഹാരം.\r\nനന്ദി...!!

Rating: 5 of 5 Stars! [5 of 5 Stars!]