reviewed by null Date Added: Tuesday 21 Nov 2023

പ്രമേയസ്വീകരണത്തില്‍, ഘടനാ രൂപത്തില്‍ കഥാപാത്ര സ്വത്വത്തില്‍, അവരുടെ ആധിക്യക്കുറവില്‍, ഗതിയൊഴുക്കില്‍, സംഭവഗതികളെ ചേര്‍ത്തുവെയ്ക്കുന്നതില്‍ ഈ നോവല്‍ അസാധരണ വഴക്കം പുലര്‍ത്തുന്നു. ഒറ്റപ്രമേയത്തി‍ല്‍ നിന്ന് ഒറ്റകഥാപാത്രത്തിലൂടെ കേന്ദ്രീകൃതമായ ഒരാരൂഢശില്പം ഈ നോവലില്‍ ഇതള്‍ വിരിയുന്നു. അയത്നലളിതവും ആഖ്യാനസൗഭഗവും ഉള്‍ക്കൊള്ളുന്നതാണ് രചനാരീതി. കടുത്ത വാക്കുകളോ വായനയെ തടസ്സപ്പെടുത്തുന്ന ഘടനാസങ്കേതങ്ങളോ ഇതിലില്ല. എഴുതിത്തീര്‍ന്നതിന്റെ പുനഃരാഖ്യാനങ്ങള്‍ അതുകൊണ്ടുതന്നെ ഈ രചനയില്‍ അപ്രസക്തമാകുന്നു. രചനയുടെ രമ്യമായ സാര്‍ത്ഥക സമീകരണം മലയാളത്തിലും സാദ്ധ്യമാകുമെന്നതിന്റെ ലിഖിത സൂചനയാണ് ഈ രചന.

Rating: 5 of 5 Stars! [5 of 5 Stars!]