സലീംചന്ദ്രകുമാർ കോട്ടയം\r\n(സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് )\r\n\r\nജിരവിയുടെ മീത്തൽ ഇന്നലെ വൈകിയാണ് കൈയ്യിലെത്തിയത് രാവിലെ വായിച്ച് തീർത്തപ്പോൾ മലയാള നോവൽ സാഹിത്യത്തിൽ ദേശഭാവനകളുടെ എഴുത്ത് ശേഖരത്തിലേയ്ക്ക് ഒരു നല്ല എഴുത്ത് കൂടി കുട്ടി ചേർക്കപ്പെടുന്നു എന്ന് ആദ്യവായനയിൽ തന്നെ തോന്നി.\r\n\r\nമൂന്ന് വശവും പുഴകളാലും ഒരു വശം കാടിനാലും ചുറ്റപ്പെട്ട ആനത്താര എന്ന പ്രദേശവും അവിടുത്തെ അടിയാള ജനവിഭാഗവും അവരുടെ അതിജീവനത്തിൻ്റെയും ചെറുത്ത് നിൽപ്പുകളുടെയും കഥ ,മലബാർ എന്നും മലബാർ കുടിയേറ്റം എന്നും തെക്കൻ നാടുകളിൽ അറിയപ്പെട്ട കോഴിക്കോട് ജില്ലയുൾപ്പെട്ട വടക്കൻ ജില്ലകളിലേയ്ക്കുള്ള മനുഷ്യരുടെ കുടിയേറ്റവും, അവരുടെ ജീവിതത്തിൻ്റെ പശ്ചാതലവും, ആ പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥകളുടെ വികാസപരിണാമങ്ങളെ ദളിത് ജീവിത പരിസരങ്ങളിൽ നിന്നും നോക്കിക്കാണാനും , അവിടേയ്ക്കുള്ള ദളിതരുടെ കുടിയേറ്റ ജീവിതങ്ങളുടെ കഥ പറയാനും, അമ്പത് ആണ്ട് പിന്നിട്ട അടിയന്തരാവസ്ഥ എന്ന നെറിക്കെട്ട രാഷ്ട്രീയ കാലവസ്ഥയിലെ ഒരു കൂട്ടം മനുഷ്യരുടെ ചെറുത്ത് നിൽപ്പും പ്രതിക്ഷേധങ്ങളും പറഞ്ഞ് വയ്ക്കാനും കഥാകാരൻ നോവലിൽ ഇടം കണ്ടെത്തുന്നു. ഇത് ഒരു സാമുഹിക രാഷ്ട്രീയ നോവലിൻ്റെ എഴുത്ത് ഭൂമികയാണ് ഇവിടെ കേരളിയ സമുഹത്തിലെ ദളിത് ജീവിതങ്ങളുടെ സമാന്തര യാത്രയുടെ ജീവിതവ്യവസ്ഥകളെ നമ്മുക്ക് വായിച്ചെടുക്കാം.\r\n\r\nശ്രീ M B മനോജിൻ്റെ അവതാരിക ഈ നോവലിൻ്റെ അക്കാദമിക്ക് പഠനത്തിൻ്റെ നേർസാക്ഷ്യമാവുന്നു. നോവൽ വായിക്കുന്നതിന് മുൻമ്പായി അവതാരിക തീർച്ചയായും വായിച്ചിരിക്കണം ,കഥാകാരന് എല്ലാ ഭാവുകങ്ങളും നല്ല വായനയുടെ ഇടങ്ങളിലേയ്ക്ക് ഈ നോവൽ പ്രവേശിക്കട്ടെ എന്ന് ആശംസിക്കുന്നു. എൻ്റെ പുസ്തക പുരയിലെ നവാഗത അതിഥിക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. Rating: [5 of 5 Stars!] |