reviewed by null Date Added: Tuesday 25 Oct 2022

നെല്ലിന് ശേഷം ആദിവാസി ജീവിതം പ്രമേയമായ , നല്ല വായനാനുഭവം പ്രദാനം ചെയ്യുന്ന വളരെ മികച്ച നോവലാണ് ഇരുളാട്ടം.ഒട്ടേറെ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കിയുള്ള തുറന്ന രചനാശൈലി വേറിട്ട് നിൽക്കുന്നു .കഥാപാത്രസൃഷ്ടി എടുത്ത് പറയേണ്ടതാണ് .ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കും .ആദിവാസികളുടെ ഇരുളടഞ്ഞ ജീവിതം മാത്രമല്ല ഇതിൽ പ്രമേയമായിട്ടുള്ളത് . പരിഷ്കൃത മനുഷ്യരുടെ സമസ്യകളും നോവലിസ്റ്റ് അനാവരണം ചെയ്യുന്നു . നല്ല വായനയ്ക്കും ചർച്ചയ്ക്കും വിധേയമാക്കേണ്ട സൃഷ്ടി .-ഡോ മേരി റീന ജേക്കബ്

Rating: 5 of 5 Stars! [5 of 5 Stars!]