reviewed by null Date Added: Tuesday 11 Jul 2023

കന്യാ മരിയ\r\n( Lajo Jose )\r\n\r\nവായിച്ചു...\r\nഇഷ്ടമായി. കോഫി ഹൌസ് അത്രയങ് ഇഷ്ടമാകാഞ്ഞത് കൊണ്ടു, ഈ ബുക്കിൽ ഞാനൊരു അൽപ്പം ചവിട്ടി പിടിച്ചു എന്നത് സത്യം. പക്ഷെ, ഞാനും Elsa Sara Paul ഒരേയിരുപ്പിന് തീർത്ത കഥയാണ് ഇത്. അഭിനന്ദനങ്ങൾ ലജോ ബ്രോ ��\r\n\r\n\r\nആമുഖം : \r\nമനോഹരമായ് ത്രെഡ് ചെയ്യപ്പെടുന്ന പല സംഭവങ്ങളുടെ ഒരു ചെയിൻ ആണെന്ന് പറയാം ഈ കൃതി. ഇന്നും ളോഹയിട്ട പാതിരിയെ കാണുമ്പോ അറിയാതെ എഴുന്നേറ്റു നിന്നു പോകുന്ന കേരള ക്രൈസ്തവ വിശ്വാസ്സിക്ക് എത്ര മാത്രം ആക്സ്പറ്റൻസ് ഈ നോവൽ കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഉണ്ടാവും എന്നെനിക്ക് അറിയില്ല. ബുക്ക് ഹിറ്റ്‌ ലിസ്റ്റിൽ ഉണ്ടായിരുന്നു എന്നത് മാറി ചിന്തിക്കുന്ന ഒരു യുവത്വം നാട്ടിൽ ഉണ്ടാകുന്നു എന്നൊരു അധിക വായനയാക്കുക ��.\r\n\r\nകഥ ചുരുക്കം :\r\n( #spoileralert - ഈ ബുക്ക് വായിക്കാൻ വെയിറ്റ് ചെയ്യുന്നവർ ഒരു കാരണവശാലും ഇനിയും മുമ്പോട്ട് വായിക്കരുത്) \r\n\r\nഗ്രാമപ്രദേശത്തെ ഒരു കുന്നിൻ പുറത്തൊരു കുരിശു നാട്ടിയുണ്ടായൊരു കുരിശ് മലയുടെ ചുറ്റുവട്ടം വളർന്നങ് വലുതായി, സഭാസ്ഥാപനങ്ങൾ പലതായി. അതിലൊന്നാണ് \r\n സ്ലീവാമഠം. സാധാരണ എല്ലാ ക്രൈസ്തവ മഠങ്ങളുടെയും പൊതു സ്വഭാവമായ നാല് പെണ്ണുങ്ങൾ ഒരുമിച്ച് താമസിക്കുന്നയിടത്തെ രഹസ്യാത്മക സ്വഭാവം പൂണ്ട ആ മതിൽക്കെട്ടിനുള്ളിൽ കുറേയേറെ വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു ഗർഭച്ചിദ്രത്തിന്റെ സിനിമാറ്റിക് സ്വീക്വൻസിൽ നിന്നാണ് കഥ തുടങ്ങുന്നത്. അന്നത് നല്ലൊരു അറവുകാരന്റെ കൈയടക്കത്തിൽ നടത്തിയ പഴയ മദർ സുപ്പീരിയർ ബിയാട്രിസ് ഇന്നും സഭയുടെ അരുമ തന്നെ. ഇന്നത്തെ മദർ സുപീരിയർ ലിഡിയക്ക്, ഇന്നത് അനുദിനം കണ്ടു പോരുന്ന കീഴ്വഴക്കങ്ങളുടെ ആവർത്തനം മാത്രം. കപ്ലോനച്ചനെയും ഇടവക വികാരി വടക്കാഞ്ചേരിയെയും ഒക്കെ അത്താഴം ഒരുക്കി കൊടുത്ത് ശുശ്രൂഷിക്കുന്ന ഈ കന്യാസ്ത്രീ കൂട്ടങ്ങൾക്ക് ഇടയിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങി എത്തുന്ന സിസ്റ്റർ മരിയയാണ് ഈ കഥയുടെ നായിക. മലയിലെ ചെറുപുഷ്പം ബാലഭവന്റെ in ചാർജ് ആയി സേവനം ഏറ്റെടുക്കുന്ന മരിയ, സ്ലീവാ മഠ ത്തലെ റിബൽ ആയ ആഗ്നീറ്റ എന്നാ കന്യാസ്ത്രീയുമായി കൂട്ടാവുന്നു. അധികം കഴിയും മുന്നേ, അവിടെ നടക്കുന്ന നാണം കെട്ട പുഴുക്കുത്തു സംഭവങ്ങൾക്ക് കാരണഭൂതരായ ജീവിതങ്ങൾക്ക് ഇവർ ഇരുവരും വിലങ്ങുതടിയും കണ്ണിലെ കരടുമാകുന്നു. പണനഷ്ടം പോട്ടെന്നു വെച്ചാലും മറ്റനേകം "സൗകര്യങ്ങൾ" മടിക്കുത്തിൽ നിന്ന് ഒലിച്ചു പോകുന്നത് സഹിക്കാനാവാതെ, അധികാരികൂട്ടം ഇവർക്ക് മൂക്ക്കയറിടാൻ ഒരവസരം പാർക്കുന്നു. \r\n \r\n കുരിശുമലയുടെ ഡീറ്റെയിലിങ് ആദ്യ രണ്ട് അധ്യായങ്ങളിൽ തന്നെ, വായനക്കാരനെ ലോക്ക് ചെയ്യിക്കാൻ പര്യാപ്തമാണ്. വിശാലമായ കോമ്പാണ്ടിൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, \r\n ധ്യാനകേന്ദ്രം, വൃദ്ധരായ വൈദികർക്കുള്ള അഭയ സ്ഥലം, വിയാനി ഭവനെന്ന മനോരോഗാലയം - ഇതെല്ലാം ആണ് കുരിശു മലയുടെ താഴ്‌വാരം. മരിയ വൈകുന്നേരങ്ങളിൽ അൽപ്പമൊന്ന് തനിച്ചിരിക്കാൻ എത്തുന്ന മല മുകളിൽ അവൾ കണ്ടു മുട്ടുന്ന ബേസിൽ എന്നൊരു പയ്യൻ അവളെ ഭയപ്പെട്ട് ഓടി മറയുന്നുണ്ട്. അന്വേഷണത്തിൽ അറിയുന്നു, ഇതേ കോമ്പണ്ടിലെ വിയാനി ഭവൻ എന്ന സൈക്യാട്രിക് ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ രോഗിയാണ് ബേസിൽ വർഗീസ് : കൂടുതൽ സംസാരിക്കുമ്പോൾ സെമിനാരിയിലെ പീഡനപരമ്പര താങ്ങാനാവാതെ, ശരികേടുകളിൽ നിന്ന് കഴിവുകേടുകളിലേക്ക് സഭ എടുത്ത് വെച്ച ശിഷ്ട്ടം ആണീ പയ്യൻ എന്ന്. ആ ചെക്കനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മരിയ അവിഹിതവേഴ്ചയിൽ പിടിക്കപ്പെട്ടവളായി സഭയുടെ ശിക്ഷ ഏറ്റു വാങ്ങുന്നു. എങ്കിലും വിശ്വാസപ്രമാണങ്ങളും ദൈവ കരുതലിലെ പ്രതീക്ഷയും കൈ വിടാതെ മരിയ സഹനം എന്ന സന്യാസിയുടെ വഴിയിൽ മുന്നോട്ട് പോകുന്നു. \r\n\r\nവൈകുന്നേരങ്ങളിൽ സ്കൂൾ കൊമ്പൗണ്ടിൽ ഏകയായി പോകുന്ന നിത്യ എന്ന കുട്ടിയുടെ പകപ്പിന് പിന്നാലെ മരിയ സഞ്ചരിക്കുന്നുണ്ട് ഇതിനിടയിൽ... കുടുംബം എന്ന നരകം നിത്യയിലൂടെ അവൾ കണ്ടെത്തുന്നു, നിസഹായമായി പോകുന്ന സന്യാസം മരിയക്ക് ഭാരമായി തോന്നുന്നുണ്ട്. അതിനൊപ്പം അവളുടെ ബാല്യത്തിനെ കരയ്ക്കടുപ്പിച്ച ഓർഫെനെജിലെ മർക്കോസ് കൂട്ടുപുരക്കൽ എന്ന വൃദ്ധ വൈദികനെ അച്ചന്മാർക്കുള്ള വൃദ്ധാലയത്തിൽ അപ്രതീക്ഷിതമായി അവൾ കണ്ടു മുട്ടുന്നു. രഹസ്യങ്ങൾ പൂട്ടിയിടുന്ന സഭയുടെ വേറൊരു വഴിയാണ് ഈ വൃദ്ധാലയം എന്നത് അവൾക്കൊരു തിരിച്ചറിവായിരുന്നു - പോർബന്ധറിലെ ബിഷപ്പിന്റെ രഹസ്യം തന്നോടൊപ്പം മണ്ണടിയും എന്നദ്ദേഹം ഭയപ്പെടുന്നു. ഇതറിയുന്ന ഒരാൾ ഇനി വരാനുണ്ട് എന്ന വെളിപ്പെടുത്തൽ മരിയയെ ആശയ കുഴപ്പത്തിലാക്കുന്നു. \r\n \r\n ഇതേ സമയം മഠത്തിന്റെ ആവൃതിയിലെ തടവറയിൽ ഒരുനാൾ ആളനക്കം കാണുന്നു, അടച്ചിടപ്പെട്ട അന്തേവാസി മഠത്തിലെ ആളല്ല എന്നും എന്നാലൊരു കന്യാസ്ത്രീയാണെന്നും ആഗ്നേറ്റ കണ്ടു പിടിക്കുന്നു. മരണം വരെ ഭക്ഷണം കൊടുക്കാതെ അടച്ചിടപ്പെടുന്ന പ്രാകൃത ശിക്ഷയ്ക്ക് എതിരെ ദുർബലമായി പോകുന്ന പ്രതിഷേധം അധികാരികൾ വളരെ പെട്ടെന്ന് മറ്റു സംഭവവികാസങ്ങൾ ഉണ്ടാക്കി വഴി തിരിച്ചു വിടുന്നു. മഴയുള്ളൊരു രാത്രിയിൽ, പഴയ അറവുകാരി ബിയാട്രിസ്, ആവൃതിയുടെ നാറുന്ന പടിക്കെട്ട് കയറി മറയുന്ന കാഴ്ചയുടെ ഭീകരതയിൽ വിറങ്ങലിച്ചു പോയ മരിയ , മദറിന്റെ റൂമിൽ ഒളിച് കയറി, പോലീസിന് ഫോൺ ചെയ്യുന്നുണ്ട് - പക്ഷെ വന്നിറങ്ങുന്നത് കപ്ലോനച്ചനും കൂട്ടരുമാണ്. പൊതിഞ്ഞു കൂട്ടി കൊണ്ട് പോയ മാംസപിണ്ഡം സിസ്റ്റർ വിൻസി പോൾ എന്ന പോർബന്തർ ബിഷപ്പിന്റെ സെക്രട്ടറി ആയിരുന്നു എന്നറിയുന്നിടത്ത് അവളിലെ വിശ്വാസി മരിച്ചുയിർക്കുന്നു.. അവളുടെ രൂക്ഷമായ പ്രതികാരം സഭയ്ക്കു ഭീഷണിയാവുന്ന ഘട്ടത്തിൽ മനോരോഗി എന്ന മുദ്ര കുത്തി അന്തേവാസിയാക്കാൻ ശ്രമം നടക്കുമ്പോൾ, അവൾക്ക് മുന്നിൽ അവസാന അനുരഞ്ജന ശ്രമവുമായി അവൾ \r\n പാപ്പൻ എന്ന് വിളിക്കുന്ന സഭാധികാരി കടന്നു വരുന്നു. സെടെറ്റീവുകളുടെ മയക്കത്തിനിടയിൽ ഒരു ക്ഷണം അവൾ തിരിച്ചറിയുന്നു, പാപ്പന്റെ അടഞ്ഞു കിടക്കുന്ന വിരുന്നു മുറിയിൽ അവളുടെ കുഞ്ഞു നിത്യക്ക് എന്താണ് സംഭവിക്കുന്നതെന്ന് ��. മരിയയുടെ ട്രാൻസിഷൻ ആൻഡ് കില്ലിംഗ് റിവഞ്ച് ⚡️ - ഇവിടെ ഇനി ആണ് ഫൈനൽ ട്വിസ്റ്റ്‌. ഇതാണ് സത്യം എന്ന് നമ്മൾ വിശ്വസിക്കുന്നു, വിശ്വസിപ്പിക്കുന്നു എഴുത്തുകാരൻ ��..... വായിച്ചു കഴിഞ്ഞു ഒന്ന് കൂടി മറിച് വായിച്ചു പോകേണ്ടി വന്നു ��. ക്ലൈമാക്സ് ഡയറി കുറിപ്പുകൾ പൊളിച്ചു... സിനിമ തോൽക്കുന്ന റിവീലിംഗ് ഷോട്സ് ❤️. \r\n\r\nമറുവായന \/ പ്രസക്തി : \r\n ഒരു കാലഘട്ടത്തിൽ അനീതിക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ ദുർമന്ത്രവാദിനികൾ എന്ന് പറഞ്ഞ് സഭയും പുരോഹിതനും നാട്ടുകാരുടെ സഹായത്താൽ ചുട്ടുകൊല്ലുമായിരുന്നു. ഇക്കാലത്ത് ആ കുടിലതന്ത്രം നടപ്പിലാകാത്തത് കൊണ്ട്, വ്യഭിചാരം എന്ന ചാപ്പ അടിക്കുന്നു. മലയാളി സമൂഹത്തിന്റെ കപട സദാചാരബോധത്തിലും കാമ കണ്ണുകൾക്കും സെക്ഷ്വൽ ഫ്രസ്ട്രേഷനും സംതൃപ്തിയേക്കുന്ന വിളി ആയതുകൊണ്ട് ഈ പദമാണ് ഇന്ന് സഭയ്ക്കും താല്പര്യം. പഴയ നിയമത്തിലെ ദാനിയേലിന്റെ ഭാര്യയായ സൂസന്നായുടെ കഥ വായിച്ചവർക്ക് കൂടുതൽ കത്തും. ഈ കഥയിലെ പല ത്രെടുകളും ബൈബിളിൽ നിന്നു ഡെവലപ് ചെയ്തവയോ, സമകാലീന വിവാദങ്ങൾ അടാപ്റ്റ് ചെയ്തവയോ തന്നെയാണ്, പക്ഷെ അത് പിടിച്ചിരുത്തി വായിപ്പിക്കുന്ന അളവിൽ രുചി ഭേദങ്ങളിൽ എഴുതി വെച്ചതൊരു ചെറിയ കാര്യമല്ല. പത്താം നൂറ്റാണ്ടിൽ നിന്ന് ചിലയിനം കാര്യങ്ങളിൽ സഭയിന്നും മാറിയിട്ടില്ല എന്നത് പരസ്യമായ രഹസ്യമാണ്, സഭ എന്നല്ല ഒരു മതവും ഉണ്ടായിടം വിട്ടു വളർന്നിട്ടില്ല - വളർന്നാൽ പിന്നേ വലുതാകുകയും, അതിനനുസരിച്ചു പക്വത കാണിക്കുകയും വേണ്ടി വരില്ലേ ��.\r\n\r\nസഭയുടെ പ്രകടന - പ്രവർത്തന ശൈലികളെയും ദുരൂഹ ഇടനാഴി ചുറ്റുകളെയും കുറിച് നല്ലൊരു ഹോം വർക്ക് തീർച്ചയായും കാണാൻ കഴിയുന്നുണ്ട് . ഉദാ : പേജ് 64 - 1987 മുതൽ 2020 വരെ ദുരൂപ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾ. പിന്നേ പേജ് 101 - "ദൈവം എന്ന സങ്കൽപ്പത്തിന് പുരുഷ രൂപം കൊടുത്തത് ആരാണ്? ലോകത്തെ രക്ഷിക്കാൻ ദൈവം പുത്രനെ അയച്ചു പുത്രിയെ അല്ല എന്നു പറഞ്ഞതാരാണ്? എന്നെങ്കിലും മാതാവിനും പുത്രിക്ക് പരിശുദ്ധാത്മാവിനെ സ്തുതി എന്ന് തിരുത്തി വായിക്കുമോ സഭ?.. ഒരിക്കൽപോലും ഒരു കന്യാസ്ത്രീ ബിഷപ്പ് മാർപാപ്പയും ആകില്ലാത്ത, ആൺ മേൽക്കോയ്മ കൊടികുത്തി വാഴുന്ന സഭയിൽ, ഭാരതത്തിന്റെ തിരുവസ്ത്രം അണിഞ്ഞ് എന്തിന് നമ്മൾ ജീവിതം നശിപ്പിക്കണം? "�� ഇതൊക്കെ എത്രയിടങ്ങളിൽ ചർച്ചയും രഹസ്യമായ ദുരന്തഡോഗ്മയും ആയിരിക്കുന്ന അടഞ്ഞ അദ്ധ്യായങ്ങളുമാണ്? ഉത്തരം കൊടുക്കില്ലാത്ത ചോദ്യങ്ങൾ ��. \r\n\r\nഭാഗം മൂന്ന് മുതൽ, ഇതുവരെ ഒരു ക്രൈമിന്റെ മയം ഉണ്ടായിരുന്ന കഥ, ഒരു പ്രേതാവേശിതയുടെ വ്യൂ പോയിന്റിലേക്കു മാറുന്നു. വായനക്കാരൻ വെറി പിടിച്ചു വായിച്ചു പോകുന്നത് ഒരു ഗോസ്റ്റ് സ്റ്റോറിയാണോ ക്രൈസ്തവ ക്രൈം ത്രില്ലറാണോ എന്നതിൽ നിന്ന് "ഇതതല്ലേ " എന്ന ഉത്പ്രേഷയിൽ ആശങ്ക കൂട്ടുന്ന പഴയ പത്ര താളുകളിലേക്ക് ടൈം ട്രാവൽ നടത്തുന്നു - അഭയ സിസ്റ്റർ മുതൽ പല പല ദുർമരണങ്ങൾ നാം ഓർത്തെടുക്കാൻ ശ്രമിക്കും. ഒടുക്കം ഇതിലെ സൈലന്റ് ഇരകൾ മരിയ എന്ന സന്യാസിനിയെ എങ്ങനെയാണ് കൊന്നു കളഞ്ഞു അവളിലെ വേട്ടക്കാരിയെ പുറത്തെത്തിക്കുന്നത് എന്നതാണ് ഈ കഥയുടെ വായാനാനുഭവം. കഥയും ക്ലൈമാക്സും മുഴുവൻ പറഞ്ഞാലും ഈ ത്രില്ലിംഗ് റെയിൽ റൈഡ് കൈ വിട്ടു പോവില്ല, വീണ്ടും ഒന്ന് കൂടി വായിച്ച അനുഭവം ആണ് ആധാരം.\r\n\r\n അവസാന അധ്യായമായ "ചില ചിതറിയ കാഴ്ചകൾ" മനോഹരമായി ഈ കഥയെ മുഴുവൻ ക്ലാരിഫൈ & ഡീകോഡ് ചെയ്യുന്നു. കേസ് അന്വേഷിച്ച ഇൻസ്പെക്ടർ മുതൽ മരിയയെ കണ്ട ഡോക്ടർ വരെ അവരവരുടെ മൊഴികളിലൂടെ ഈ സംഭവത്തിന്റെ ചിത്രം വരച്ചുവയ്ക്കുന്നു. ഇത്രനേരം അന്തംവിട്ട് വായിച്ചിരുന്ന കഥ അവരുടെ കണ്ണിലൂടെ നമ്മൾ കണ്ടു തീർക്കുമ്പോൾ ഒരു സിനിമ കണ്ടുകഴിയുന്ന അനുഭവം.����\r\n\r\n\r\nവാണിങ് : ഒരു കാരണവശാലും ഏറ്റവും അവസാനത്തെ നോട്ടായ "കഥയ്ക്ക് പിന്നിൽ" എന്ന പോർഷൻ ഈ പുസ്തകം വായിച്ചുതീരുന്നത് വരെ തൊടുകയും ചെയ്യരുത്. നമ്മൾ വായിച്ച കഥയുടെ ഈർച്ച മുഴുവൻ നഷ്ടപ്പെടും.

Rating: 3 of 5 Stars! [3 of 5 Stars!]