reviewed by null Date Added: Wednesday 4 Mar 2020

നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് ഒരു പെൺകുട്ടി ലോകത്തിൻറെ നെറുകയിലേക്ക് നടന്ന് കയറുക എന്നത് ഇന്നും അത്ര എളുപ്പമല്ല.. പ്രത്യേകിച്ച് യാഥാസ്ഥിക ചുറ്റുപാടുകൾക്കിടയിൽ നിന്ന്. എന്നാൽ കൃഷ്ണവേണി അത് സാധിച്ചു.. അതും വളരെ വർഷങ്ങൾക്ക് മുൻപേ തന്നെ. മാമൂലുകളുടെയും യാഥാസ്ഥിക ചുറ്റുപാടുകളുടെയും മധ്യത്തിൽ ജനിച്ച് ... ജീവിതം ഒരു പോരാട്ടമായി കണ്ട് ചുറ്റുപാടുകളെ തൃണം പോലെ അവഗണിച്ചയായിരുന്നു ആ യാത്ര. തികച്ചും ഒറ്റക്ക് സമാനതകളിലാതെ അവൾ നടന്ന് കയറി ആ മഹാമേരുവിന്റെ നെറുകയിലേക്ക്. അവിടെ ഒന്ന് മാത്രമേ അവളുടെ അതിജീവനത്തിന് വളമായി നിന്നുള്ളൂ.. അത് അവളുടെ വാശി .. പിന്നെ മനസിന്റെ നെരിപ്പോടിൽ നീറ്റി സൂക്ഷിച്ച ആ പ്രണയത്തിന്റെ ഓർമ്മചിരാതുകളും.. വായിക്കുക കൃഷ്ണവേണിയെ ആസ്വാദനത്തിന്റെ രാസനകളെ ഉണർത്താൻ എഴുത്തുകാരൻ നന്നായി അധ്വാനിച്ചിരിക്കുന്നു.. ഭാവുകങ്ങൾ.

Rating: 4 of 5 Stars! [4 of 5 Stars!]